കോ​ട്ട​യം: 24 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ ഭാ​ര്യ​യും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര എ​ട​ച്ചേ​രി പ​ടി​ഞ്ഞാ​റ​യി​ൽ ര​മി​ത് (35), ഭാ​ര്യ ചി​ഞ്ചു (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​റി​ച്ചി ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കു പ്ര​തി​ക​ളു​ടെ ഇ​വോ​ക എ​ഡ്യൂ​ടെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ടീം ​മാ​നേ​ജ​ർ പോ​സ്റ്റും നി​ക്ഷേ​പ​ത്തി​നു കൂ​ടു​ത​ൽ വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

പ​രാ​തി​ക്കാ​രി ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 23,96,327 രൂ​പ കൈ​മാ​റി. ന​ൽ​കി​യ പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​യും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ്ര​തി​ക​ളെ മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.