നായ അടുത്തവീട്ടിൽ പോയതിനെച്ചൊല്ലി തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
Sunday, April 20, 2025 6:49 AM IST
തൃശൂർ: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊന്നു. തൃശൂർ കോടശേരിയിൽ ആണ് സംഭവം.
കോടശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.