നിലമ്പൂർ ഇടതുമുന്നണി നിലനിർത്തും: എം.വി. ഗോവിന്ദൻ
Saturday, April 19, 2025 8:38 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫിൽ സ്ഥാനാർഥിയുടെ ക്ഷാമം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഗോവിന്ദൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പോരാട്ടമായിട്ട് തന്നെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.