പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Saturday, April 19, 2025 2:25 AM IST
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം.
ആന്ധ്ര സ്വദേശി രേവന്ത് ആണ് മരിച്ചത്. കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥിയാണ്.
വിദ്യാര്‍ഥികള്‍ അടങ്ങിയ ആറംഗ സംഘം ജീപ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. വെള്ളച്ചാട്ടത്തില്‍ മുങ്ങിത്താണ രേവന്തിനെ കൂടെ ഉണ്ടായിരുന്നവര്‍ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.