പാലക്കാട്ട് ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്
Saturday, April 19, 2025 12:26 AM IST
പാലക്കാട്: ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. പാലക്കാട് കോട്ടായി പെരുകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് അപകടമുണ്ടായത്.
വെടിക്കെട്ടിനിടെ വെടിപ്പുര പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. വെടിപ്പുരയുടെ ഓട് പൊട്ടിത്തെറിച്ചാണ് ആറു പേർക്കും പരിക്കേറ്റതെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.