കലിംഗ സൂപ്പർ കപ്പ്: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
Friday, April 18, 2025 5:47 PM IST
കൊച്ചി: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലുള്ള 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
ഞായറാഴ്ചയാണ് കലിംഗ സൂപ്പർ കപ്പ് ആരംഭിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേ്ഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്
ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, കമൽജിത്ത് സിംഗ്, എസ്.ടി. അൽസാബിത്ത്, ജസീൻ
ഡിഫൻഡർമാർ: ഹോർമിപാം റുയ്വ, ബികാസ് യുമ്നം, മിലോസ് ഡ്രിൻസിച്ച്, ദുഷാൻ ലെഗാതോർ, നവോച്ച സിംഗ്, എയ്ബാൻ ഡോഹ്ലിംഗ്, എം.സഹീഫ്, സന്ദീപ് സിംഗ്.
മിഡ്ഫീൽഡർമാർ: അഡ്രിയാൻ ലൂണ (നായകൻ), ഡാനിഷ് ഫറൂഖ്, വിഭിൻ മോഹനൻ, ഫ്രെഡി, മുഹമ്മദ് അസർ, യോയ്ഹൻബ, എബിൻദാസ്, കോറു സിംഗ്, മുഹമ്മദ് എയ്മൻ, അമാവിയ.
ഫോർവേഡ്സ്: ജെസൂസ് ജിമെനസ്, നോവ സദോയ്, ക്വാമി പെപ്ര, ഇഷാൻ പണ്ഡിത, എം.എസ്. ശ്രീക്കുട്ടൻ.