സിനിമാ സെറ്റ് പവിത്രമായ സ്ഥലമല്ല: പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
Friday, April 18, 2025 12:12 PM IST
തിരുവനനന്തപുരം: ലഹരി പരിശോധനയിൽ സിനിമാ സെറ്റുകൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലഹരി പരിശോധന എല്ലായിടത്തും നടത്തും. എക്സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, സിനിമാ സെറ്റുകളിൽ ലഹരി കണ്ടെത്താൻ എക്സൈസ് മിന്നൽ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന.