വയനാട്ടിൽ വനംവകുപ്പ് സ്ഥാപിച്ച റോപ്പ് ഫെൻസിംഗ് കാട്ടാന തകർത്തു
Friday, April 18, 2025 7:18 AM IST
വയനാട്: കാട്ടാനയെ തടയാൻ വനംവകുപ്പ് സ്ഥാപിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുന്‍പേ കാട്ടാന തകർത്തു. വയനാട് ചാലിഗദയില്‍ ആണ് ഫെൻസിംഗ് ആന തകർത്തത്.
പന്ത്രണ്ട് മീറ്ററോളം വേലിയാണ് ആന തകർത്തത്. കൃഷിയിടത്തില്‍ കയറി ആന വിളകളും നശിപ്പിച്ചു. മൂന്നര കോടി മുടക്കിയാണ് പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ വനാതിര്‍ത്തിയോട് ചേർന്ന് റോപ്പ് ഫെൻസിംഗ് നിർമിച്ചത്.
എൻഐടി സംഘത്തെ എത്തിച്ച് വീണ്ടും വേലി പരിശോധിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷനാണ് വേലിയുടെ നിർമാണ ചുമതല.
അജീഷെന്നയാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മേഖലയില്‍ നിർമിച്ച വേലി ആണ് നിർമാണം പൂർത്തികരിച്ച് ഒരാഴ്ചക്കുള്ളില്‍ കാട്ടന തകർത്തെറിഞ്ഞത്.