വിൽപനയ്ക്കെത്തിച്ച ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Friday, April 18, 2025 6:04 AM IST
ആലപ്പുഴ :മാന്നാറിൽ വിൽപനയ്ക്കെത്തിച്ച ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) ആണ് പിടിയിലായത്.
മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടെത്തി.
രണ്ട് ഗ്രാം ഹെറോയിൻ ആണ് ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തത്. പോലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.