ഭീകരൻ ഹാപ്പി പസിയ പിടിയിൽ
Friday, April 18, 2025 12:33 AM IST
ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ഭീകരനുമായ ഹാപ്പി പാസിയ അമേരിക്കയിൽ പിടിയിൽ. ഇമിഗ്രേഷൻ വകുപ്പാണ് ഇയാളെ പിടികൂടിയത്.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, ഖാലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഭീകരൻ റിൻഡ എന്നിവരുമായി ചേർന്നാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.
തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഹാപ്പി പസിയ ഇപ്പോൾ ഐസിഇയുടെ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്) കസ്റ്റഡിയിലാണ്.
ഇയാൾ പഞ്ചാബിലെ പോലീസ് സ്റ്റേഷനുകൾക്ക് നേരെ നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും സോഷ്യൽ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.