ഐപിഎൽ; ഹൈദരാബാദിനെതിരേ മുംബൈക്ക് തകർപ്പൻ ജയം
Thursday, April 17, 2025 11:30 PM IST
മുംബൈ: ഐപിഎല്ലിൽ ഹൈദരാബാദിനെതിരേ മുംബൈക്ക് തകർപ്പൻ ജയം. നാല് വിക്കറ്റിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മുംബൈ 18.1 ഓവറിൽ മറികടന്നു. 166 റൺസാണ് മുംബൈ അടിച്ചെടുത്തത്.
ഓപ്പണർ റയാൻ റിക്കെൽട്ടൺ, രോഹിത് ശർമ, വിൽ ജാക്സ്, സൂര്യകുമാർ യാദവ് എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 26 പന്തിൽ 36 റൺസ് എടുത്ത വിൽ ജാക്സ് ആണ് മുംബൈയുടെ ടോപ് സ്കോറർ.
റയാൻ റിക്കെൽട്ടൺ 23 പന്തിൽ 31 റൺസ് നേടി. രോഹിത് ശർമ 16 പന്തിൽ 26 റൺസും സൂര്യകുമാർ യാദവ് 15 പന്തിൽ 26 റൺസും എടുത്ത് മുംബൈക്കായി തിളങ്ങി.
ഹൈദരാബാദിനായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ഇഷാൻ മലിംഗ രണ്ടും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് അടിച്ചെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെയും ട്രാവിസ് ഹെഡിന്റെയും ഹെയിന്റിച്ച് കലാസെന്റെയും ഇന്നിംഗ്സുകളാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 28 പന്തിൽ 40 റൺസ് എടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
ട്രാവിസ് ഹഡ് 29 പന്തിൽ 28 റൺസും ഹെയിന്റിച്ച് കലാസെൻ 28 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 37 റൺസും എടുത്ത് ഹൈദരാബാദിനായി തിളങ്ങി.
മുംബൈക്കായി വിൽ ജാക്സ് രണ്ട് വിക്കറ്റുകളെടുത്തു. ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.