എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസ് അധ്യാപിക വിട്ടുനൽകിയില്ല; വീട്ടിൽ ചെന്ന് പിടിച്ചെടുത്ത് കേരള സർവകലാശാല
Thursday, April 17, 2025 10:25 PM IST
തിരുനെൽവേലി: കേരള സർവകലാശാലയിലെ എൽഎൽബി പുനർ മൂല്യനിർണയ വിവാദത്തിൽ അധ്യാപികയിൽനിന്ന് ഉത്തരക്കടലാസുകൾ സർവകലാശാല നേരിട്ട് ഏറ്റെടുത്തു. തിരുനെൽവേലിയിലെ അധ്യാപികയുടെ വീട്ടിൽനിന്നാണ് ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്.
പോലീസിനൊപ്പം സർവകലാശാലയിൽനിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തിയാണ് ഉത്തരക്കടലാസ് ഏറ്റെടുത്തത്. പ്രതിഫല തർക്കത്തെ തുടർന്നാണ് അധ്യാപിക ഉത്തരക്കടലാസുകൾ പിടിച്ചുവച്ചത്.
മൂന്ന് വർഷ എൽഎൽബി രണ്ടാം സെമസ്റ്റർ പ്രോപ്പർട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകളാണ് പിടിച്ചുവച്ചത്. ഇതോടെ ഫലപ്രഖ്യാപനവും വൈകിയിരുന്നു.