ഐപിഎൽ; മുംബൈക്കെതിരേ ഹൈദരാബാദിനു മികച്ച സ്കോർ
Thursday, April 17, 2025 9:32 PM IST
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് അടിച്ചെടുത്തു.
ഓപ്പണർ അഭിഷേക് ശർമയുടെയും ട്രാവിസ് ഹെഡിന്റെയും ഹെയിന്റിച്ച് കലാസെന്റെയും ഇന്നിംഗ്സുകളാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 28 പന്തിൽ 40 റൺസ് എടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.
ട്രാവിസ് ഹഡ് 29 പന്തിൽ 28 റൺസും ഹെയിന്റിച്ച് കലാസെൻ 28 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 37 റൺസും എടുത്ത് ഹൈദരാബാദിനായി തിളങ്ങി.
മുംബൈക്കായി വിൽ ജാക്സ് രണ്ട് വിക്കറ്റുകളെടുത്തു. ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.