ഗവർണറെ തടഞ്ഞ കേസിലെ പ്രതി; എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് അംഗമായി നിയമനം
Thursday, April 17, 2025 4:53 PM IST
തിരുവനന്തപുരം: ഗവർണറെ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവ് സിൻഡിക്കേറ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദർശിനാണ് സിൻഡിക്കേറ്റ് അംഗമായി നിയമനം.
ശ്രീ നാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗമായാണ് സർക്കാർ നാമനിർദേശംചെയ്തത്. നാല് വർഷത്തേക്കാണ് നിയമനം.
വിദ്യാർഥി പ്രതിനിഥിയായാണ് ഇയാളെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയത്. സംസ്കൃത കോളജിലെ വിദ്യാർഥിയായിരുന്നു ആദർശ്.
ഓപ്പൺ സർവകലാശാലയിൽ വീണ്ടും ബിരുദത്തിന് ചേർന്നതിനു പിന്നാലെയാണ് നിയമനം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയാണ് ആദർശ്.