സഞ്ജുവിന്റെ പരിക്കിൽ ആശങ്കയോടെ ആരാധകർ; സുഖമായിരിക്കുന്നുവെന്ന് താരം
Thursday, April 17, 2025 3:33 PM IST
ജയ്പുർ: ഐപിഎലിൽ ഡല്‍ഹിക്കെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പരിക്കിൽ ആരാധകർക്ക് ആശങ്ക. അതേസമയം, ജയ്പുരില്‍ വെള്ളിയാഴ്ച ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ താരം കളത്തിലിറങ്ങുമെന്നാണ് സൂചന.
പരിക്ക് ഭേദമായെന്ന് സഞ്ജു തന്നെ പ്രതികരിച്ചിരുന്നു. "പരുക്ക് സംഭവിച്ചപ്പോള്‍ ഉടനടി ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ സുഖമായിരിക്കുന്നു. അടുത്ത ദിവസം കൂടി നോക്കിയ ശേഷം തീരുമാനങ്ങള്‍ എടുക്കാം'- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആറാം ഓവറിലാണ് സഞ്ജുവിനെ നഷ്ടമായത്. വാരിയെല്ലുകള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ട താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. രണ്ടാമതും ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായിട്ടും വേദനയെ തുടര്‍ന്ന് സഞ്ജു ഇറങ്ങിയിരുന്നില്ല.