മുനമ്പം വിഷയം: ക്രൈസ്തവ സഭാ മെത്രാന്മാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി
Thursday, April 17, 2025 2:19 PM IST
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ക്രൈസ്തവ സഭാ മെത്രാന്മാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
വഖഫ് ബില്ലിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു. എന്നാൽ മുനമ്പം പ്രശ്നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി തന്നെ സൂചന നല്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സഭാധ്യക്ഷന്മാരെ കാണാനൊരുങ്ങുന്നത്.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിയെ കാണുമെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വര്‍ഗീസ് ചക്കാലയ്ക്കൽ അറിയിച്ചിട്ടുണ്ട്.