ഡ്രസിംഗ് റൂമിലെ വിവരങ്ങൾ ചോർന്നു; കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ
Thursday, April 17, 2025 1:20 PM IST
ന്യൂഡൽഹി: ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂം വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിംഗ് കോച്ച് ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെ പുറത്താക്കുമെന്നാണ് സൂചന.
പരമ്പരയ്ക്കിടെ ടീമിന്റെ നായകസ്ഥാനത്തിന് ഒരു താരം താത്പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. പരിശീലകന് ഗൗതം ഗംഭീര്‍ സര്‍ഫറാസ് ഖാനെ കുറ്റപ്പെടുത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കര്‍ശന നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നത്.
അതേസമയം മൂന്ന് വർഷത്തിലധികമായി ടീമിൽ തുടരുന്ന സപ്പോർട്ടിംഗ് സ്റ്റാഫുകളെ പുറത്താക്കാൻ ബിസിസിഐ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.