വിൻസിയുടെ വെളിപ്പെടുത്തൽ: അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ്
Thursday, April 17, 2025 12:06 PM IST
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ്. സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി സ്വീകരിക്കും. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
അതേസമയം, പഴയ ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേർത്തു.