റോബർട്ട് വാദ്ര ഇഡി ഓഫീസിൽ ഹാജരായി
Thursday, April 17, 2025 11:55 AM IST
ന്യൂഡൽഹി: ഹരിയാന ഭൂമി ഇടപാട് കേസിൽ റോബർട്ട് വാദ്ര ഇഡി ഓഫീസിൽ ഹാജരായി. ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് നിലവിലുള്ളതെന്നും വാദ്ര ആരോപിച്ചു. വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്.
ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വാദ്ര മറിച്ചുവിറ്റത്. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്