ബംഗളൂരുവിലെ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂര പീഡനം
Thursday, April 17, 2025 5:07 AM IST
ബംഗളൂരു: ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂര പീഡനം. ബംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം.
അന്തേവാസിയെ വലിച്ചിഴച്ച് ക്രൂരമർദനമാണ് നടത്തിയത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തിൽ റെയ്ഡും നടത്തി.