സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
Thursday, April 17, 2025 4:14 AM IST
ചെന്നൈ: തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്.