ഇന്ത്യക്കാരുമായി പോയ വിമാനം നേപ്പാളിൽ അടിയന്തിരമായി ലാൻഡ് ചെയ്തു
Thursday, April 17, 2025 1:07 AM IST
കാഠ്മണ്ഡു: 12 ഇന്ത്യക്കാരുമായി പോയ വിമാനം അടിയന്തിരമായി ത്രിഭുവൻ എയർപോർട്ടിലിറക്കി. നേപ്പാളിലെ സ്വകാര്യ വിമാന കമ്പനിയായ സീതാ എയർലൈൻസിന്റെ വിമാനമാണ് താഴെ ഇറക്കിയത്.
വൈകുന്നേരം രണ്ടിനാണ് സംഭവം ഉണ്ടായത്. ആർക്കും പരിക്കില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം താഴെ ഇറക്കിയത്.
ലൂക്ലയിൽ നിന്നും റാമേ ചാപ്പിലേക്കിലേക്ക് പോകവെയാണ് യന്ത്ര തകരാറിനെ തുടർന്ന് വിമാനം താഴെ ഇറക്കിയത്. 12 ഇന്ത്യക്കാരും 3 നേപ്പാൾ സ്വദേശികളും ഉൾപ്പെടെ 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.