അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.9 തീവ്രത, പ്രകമ്പനം ഡൽഹിയിലും
Wednesday, April 16, 2025 9:01 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിൽ ഇന്നുപുലർച്ചെയായിരുന്നു 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു. അതേസമയം ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.