സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി കസ്റ്റഡിയില്‍
Tuesday, April 15, 2025 10:06 PM IST
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. വടകര - കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാൻഡിൽ എത്തി.
തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വച്ച് വടകര പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.