മുനമ്പം പ്രശ്നം സമയബന്ധിതമായി പരിഹരിക്കും: കിരൺ റിജിജു
Tuesday, April 15, 2025 6:01 PM IST
കൊച്ചി: മുനമ്പം പ്രശ്നം സമയബന്ധിതമായി പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിൽ പറമ്പിലിനെ സന്ദർശിച്ചാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ആവശ്യങ്ങളെല്ലാം മന്ത്രിയെ അറിയിച്ചെന്നും ചർച്ച സൗഹാർദപരമായിരുന്നു എന്നും ആർച്ച് ബിഷപ് പറഞ്ഞു. വടക്കേന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
വൈപ്പിനിൽ കടൽഭിത്തി നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് ബിജെപി സംഘടിപ്പികുന്ന നന്ദി മോദി ബഹുജന കൂട്ടായ്മ’യിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു കിരൺ റിജിജു.