പാതിവില തട്ടിപ്പുകേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ എ.എന്‍.രാധാകൃഷ്ണന് മടങ്ങി
Tuesday, April 15, 2025 4:57 PM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ അദ്ദേഹം മാധ്യമങ്ങളെ കണ്ടതോടെ മടങ്ങിപ്പോകുകയായിരുന്നു.
രാവിലെ പതിനൊന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും അദ്ദേഹം കാറിൽ നിന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എ.എന്‍.രാധാകൃഷ്ണന് നേതൃത്വം നല്കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്.
ക്രൈംബ്രാഞ്ച് ഐജി എ.അക്ബറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ എ.എന്‍.രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ കാത്തു നിൽക്കുന്നതിനിടെയാണ് അദ്ദേഹം മടങ്ങിപ്പോയത്.