ബം​ഗ​ളു​രു: ബം​ഗ​ളൂ​രു​വി​ല്‍ മൂ​ന്ന് ഇ​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി 6.77 കോ​ടി രൂ​പ വി​ല വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ഒ​ന്പ​ത് മ​ല​യാ​ളി​ക​ളും ഒ​രു വി​ദേ​ശ​പൗ​ര​നും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

മൂ​ന്ന് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​റ്റ​യ്ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളി പി​ടി​യി​ലാ​യി. ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 3.5 കി​ലോ​ഗ്രാം ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വും ര​ണ്ടു​കോ​ടി രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

എ​ട്ടു​പേ​ര​ട​ങ്ങു​ന്ന മലയാളി സംഘത്തിന്‍റെ കൈ​യി​ല്‍ നി​ന്നും 27 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 110 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദേ​ശ​പൗ​ര​നി​ല്‍നി​ന്ന് നാ​ല​ര​ക്കോ​ടി വി​ല​വ​രു​ന്ന വി​വി​ധ​യി​നം വി​ദേ​ശ ല​ഹ​രിവ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം ബം​ഗ​ളു​രു​വി​ല്‍ കൊ​ണ്ടു​വ​ന്ന ശേഷം വാ​ട​ക​യ്ക്ക് മു​റി​യെ​ടു​ത്ത് അ​വി​ടെ​വ​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ച്ച് മ​റ്റ് ല​ഹ​രി​പ​ദാ​ര്‍​ത്ഥ​ങ്ങ​ളാ​ക്കി വീ​ര്യംകൂ​ട്ടി വി​ല്‍​ക്കാ​നായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് അറിയിച്ചു.