റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്
Tuesday, April 15, 2025 11:13 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേത് അടക്കമുള്ള ഭൂമി ഇടപാടുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ 10.30ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകമെന്നാണ് നോട്ടീസിലെ നിർദേശം. ലണ്ടൻ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വാദ്രക്കെതിരായ ആരോപണം.
മുമ്പ് 11 തവണയാണ് ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്തത്.