ചത്തീസ്ഗഡിൽ ചെളിക്കുഴിയിൽ കാൽവഴുതി വീണ കുട്ടി മരിച്ചു
Tuesday, April 15, 2025 7:13 AM IST
റായ്പുർ: ചത്തീസ്ഗഡിലെ റായ്പുരിൽ ചെളിക്കുഴിയിൽ കാൽ വഴുതി വീണ കുട്ടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവ്യാൻഷ് കുമാർ (ഏഴ്) എന്ന കുട്ടിയാണ് മരിച്ചത്. മലിനജല ടാങ്കിന് പിന്നിലെ കുഴിയിലാണ് കുട്ടി വീണത്.
സംഭവത്തിൽ പ്രതിഷേധിച്ച് റായ്പൂർ വെസ്റ്റ് കോൺഗ്രസ് മുൻ എംഎൽഎ വികാസ് ഉപാധ്യായയുടെ നേതൃത്വത്തിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു. 20 ലക്ഷം രൂപ നഷ്ടപരിഹാരവും ഉത്തരവാദികൾക്കെതിരെ നടപടിയും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.