ചിക്കൻകറിക്ക് ചൂടില്ലെന്നാരോപിച്ച് തർക്കം; ഹോട്ടലുടമയ്ക്കു മർദനമേറ്റു
Monday, April 14, 2025 8:57 PM IST
തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് മർദനമേറ്റതായി പരാതി. നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് ആശുപത്രിയിൽ ചികിത്സതേടി.
തന്നെ മര്‍ദിച്ചത് നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്ദാസിന്റെ നേതൃത്വത്തിലാണെന്ന് ഹോട്ടൽ ഉടമ ദിലീപ് പോലീസിൽ മൊഴി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.