അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട.1800 കോ​ടി രൂ​പ​യു​ടെ വി​ല വ​രു​ന്ന ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി. കോ​സ്റ്റ് ഗാ​ർ​ഡും തീ​വ്ര​വാ​ദ വി​രു​ദ്ധ​സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് 300 കി​ലോ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

ക​ട​ലി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ച​ര​ക്ക് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ടി​എ​സി​ന് കൈ​മാ​റി​യ​താ​യി ഐ​സി​ജി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ൻ​സി​ബി​യും പോ​ലീ​സ് സേ​ന​യും 2024 ൽ 16,914 ​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.