ആന്ധ്രപ്രദേശിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; എട്ട് മരണം, ഏഴ് പേർക്ക് പരിക്ക്
Sunday, April 13, 2025 4:59 PM IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിൽ പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.
കൈലാസപട്ടണം ഗ്രാമത്തിലുള്ള പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
15 പേരാണ് പൊട്ടിത്തെറി ഉണ്ടായ സമയത്ത് പടക്കനിർമാണശാലയിൽ ഉണ്ടായിരുന്നത്. കാക്കിനട ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചത്.