ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സേ​ക്ര​ട്ട് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഡ​ൽ​ഹി പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ചി​ല്‍ നി​ന്ന് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തേ​ണ്ട പ്ര​ദ​ക്ഷി​ണ​ത്തി​നാ​ണ് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സ​ങ്ങ​ൾ ഹ​നി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​നു ചേ​ർ​ന്ന​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.