തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സാ​ജ് പാ​ർ​ല​റു​ക​ളി​ലും സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

ക​ഴ​ക്കൂ​ട്ട​ത്തെ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ എം​ഡി​എം​എ​യു​മാ​യി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

സ്പാ, ​മ​സാ​ജ് കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തു​ന്ന ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്താ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.