വിഷുവിനെ വരവേൽക്കാനൊരുങ്ങി സന്നിധാനം; പുലർച്ചെ നാല് മുതൽ വിഷുക്കണി ദർശനം
Sunday, April 13, 2025 2:13 PM IST
സന്നിധാനം: വിഷുവിനെ വരവേൽക്കാൻ ശബരിമലയിൽ വിപുലമായ ഒരുക്കങ്ങൾ. തിങ്കളാഴ്ച പുലർച്ചെ നാലു മുതൽ ഏഴ് വരെയാണ് വിഷുക്കണി ദർശനം ഒരുക്കിയിരിക്കുന്നത്.
മേട വിഷുദിനത്തിൽ പുലർച്ചെ നാലിന് ശബരിമല നടതുറക്കും. തുടർന്ന് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരമുണ്ടാകും.
കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കൂ. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മേൽശാന്തിയുടെ നേതൃത്വത്തിലാണ് വിഷുക്കണി ഒരുക്കുക.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനായി കൂടുതൽ പോലീസിനെ സന്നിധാനത്ത് വിന്യസിക്കും. വിഷു ദർശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.