വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; കൂടുതൽ സേനയെ വിന്യസിക്കും
Sunday, April 13, 2025 7:46 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്ന മുർഷിദാബാദിലേക്ക് കേന്ദ്രം കൂടുതൽ സേനയെ അയക്കുന്നു. നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.
സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.