വെടിക്കെട്ട് ബാറ്റിംഗുമായി മാർക്രവും പുരാനും; ലക്നോവിന് തകർപ്പൻ ജയം
Saturday, April 12, 2025 7:25 PM IST
ലക്നോ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ലക്നോ വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്നോ മറികടന്നു. എയ്ഡൻ മാർക്രത്തിന്റെയും നിക്കോളാസ് പുരാന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ലക്നോവിനെ തകർപ്പൻ വിജയത്തിലെത്തിച്ചത്. ഇരുവരും അർധസെഞ്ചുറി നേടി.
61 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ല്കോവിന്റെ ടോപ്സ്കോറർ. ഒരു ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നാതായിരുന്നു പുരാന്റെ ഇന്നിംഗ്സ്. 58 റൺസാണ് മാർക്രം എടുത്തത്.
ലക്നോവിന് വേണ്ടി പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. വാഷിംഗ്ടൺ സുന്ദറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.