ഉത്തരാഖണ്ഡിൽ കാർ നദിയിൽ വീണു; അഞ്ച് പേർ മരിച്ചു
Saturday, April 12, 2025 6:23 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ടെഹ്റി ജില്ലയിൽ കാർ നദിയിൽ വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് നദിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു സ്ത്രീ മാത്രം രക്ഷപ്പെട്ടു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അമിതവേഗത കാരണം നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.