അർധസെഞ്ചുറിയുമായി ഗില്ലും സുദർശനും; ഗുജറാത്തിന് മികച്ച സ്കോർ
Saturday, April 12, 2025 5:28 PM IST
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർജയന്റിസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഗുജറാത്ത് എടുത്തത്.
അർധസെഞ്ചുറി നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് മികച്ച സ്കോർ എടുത്തത്. 60 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോർ.
സുദർശൻ 56 റൺസെടുത്തു. ഗില്ലു സുദർശനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 120 റൺസാണ് എടുത്തത്. ഇരുവരും മടങ്ങിയ ശേഷം എത്തിയ മറ്റാർക്കും തിളങ്ങാനായില്ല. ഷെർഫാൻ റൂതർഫോഡ് 22 റൺസ് എടുത്തു.
ലക്നോവിന് വേണ്ടി ശർദൂർ താക്കൂറും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ആവേശ് ഖാനും ദിഗ്വേഷ് സിംഗ് റാതിയും ഒരു വിക്കറ്റ് വീതം വീഴ്ത്തി.