പരിക്ക്; ഗ്ലെൻ ഫിലിപ്സ് ഗുജറാത്ത് ടൈറ്റൻസ് വിട്ടു
Saturday, April 12, 2025 4:30 PM IST
അഹമ്മദാബാദ്: ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സ് ഗുജറാത്ത് ടൈറ്റൻസ് വിട്ടു. പരിക്കിനെ തുടർന്നാണ് ഫിലിപ്പ്സ് ടീം വിട്ടതെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചത്.
കിവീസിന് വേണ്ടി ചാന്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഗുജറാത്തിന് വേണ്ടിയും തിളങ്ങും എന്ന പ്രതിക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഏപ്രിൽ ആറിന് സൺറൈസേഴ്സിനെതിരെ നടന്ന മത്സരത്തിൽ താരത്തിന് പരിക്കേൽകുകയായിരുന്നു.
സീസണിൽ ഗുജറാത്ത് ടീം വിടുന്ന രണ്ടാമത്തെ താരമാണ് ഫിലിപ്പ്സ്. നേരത്തെ ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാഡയും നാട്ടിലേക്ക് മടങ്ങിയിരുന്നു.