അഭിഭാഷക-വിദ്യാർഥി സംഘർഷം; ബാർ അസോസിയേഷന്റെ കാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വിലക്ക്
Saturday, April 12, 2025 2:22 PM IST
കൊച്ചി: നഗരത്തിലുണ്ടായ അഭിഭാഷക–വിദ്യാർഥി സംഘർഷത്തിനു പിന്നാലെ ബാർ അസോസിയേഷന്റെ കന്റീനിലേക്ക് പുറത്തുനിന്നുള്ളവർക്ക് വിലക്ക്.
എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാർ അസോസിയേഷന്റെ കാന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവർക്കാണെങ്കിലും ലക്ഷ്യം വിദ്യാർഥികളാണ്.
ഇവിടെയുള്ള രണ്ട് കന്റീനുകളിലും ഇനി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് വെള്ളിയാഴ്ച ചേർന്ന അസോസിയേഷൻ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു.
സംഘർഷത്തിനു പിന്നാലെ പോലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതിനു പുറമെ പോലീസിനെ ആക്രമിച്ചതിനും കേസെടുത്തിരുന്നു.