ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
Saturday, April 12, 2025 2:20 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
ഇന്ന് രാവിലെ ഒമ്പതോടെ ഇന്ദ്രാവതി ദേശീയദ്യോനത്തിന് സമീപം സുരക്ഷാസനേ തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ വിവിധ ഓപ്പറേഷനുകളിലായി 138 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂര്‍ അടക്കം ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍ മാത്രം 122 മാവോയിസ്റ്റുകളെയാണ് വധിച്ചത്.