ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Saturday, April 12, 2025 3:02 AM IST
ന്യൂഡൽഹി: വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചു. പൊടിക്കാറ്റിനു പിന്നാലെ മഴയും പെയ്തതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. കുറഞ്ഞ ദൃശ്യപരതയും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളെ ബാധിച്ചു.
യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു.