വയനാട് ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു
Saturday, April 12, 2025 2:54 AM IST
കൽപ്പറ്റ: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തു. നിയമ തർക്കങ്ങൾക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സർക്കാരിന്റെ നടപടി.
എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി.
64.4705 ഹെക്ടർ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്. ശനിയാഴ്ച മുതൽ തന്നെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള നടപടികൾ തുടങ്ങുമെന്നാണ് വിവരം.