മാസപ്പടി കേസ്: കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി
Saturday, April 12, 2025 1:39 AM IST
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുന്നു.
കമ്പനി നിയമത്തിലെ 628 വകുപ്പ് കോടതി റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. ബാലന്‍സ് ഷീറ്റ് സംബന്ധിച്ച കുറ്റമാണ് വിചാരണക്കോടതി ഒഴിവാക്കിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് വിട്ടു.എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരായ കുറ്റപത്രമാണ് വിചാരണ കോടതി അംഗീകരിച്ചത്.
പ്രതികൾക്ക് സമൻസ് അയച്ച് തുടർ നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകി. കേസ് കമ്പനി ചട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ നേരിട്ട് സമൻസ് അയക്കാം.
എസ്എഫ്ഐഒ നല്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണു പ്രതികള്‍.