ചെ​ന്നൈ: ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ചും നി​റ​ത്തെ​ക്കു​റി​ച്ചും സ​ഹ​പാ​ഠി​ക​ൾ നി​ര​ന്ത​രം പ​രി​ഹ​സി​ച്ച​തി​ൽ മ​നം​നൊ​ന്ത് പ്ല​സ്ടു വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ചെ​ത്പെ​ട്ട് മ​ഹ​ർ​ഷി വി​ദ്യാ മ​ന്ദി​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കി​ഷോ​ർ (17) ആ​ണ് മ​രി​ച്ച​ത്.

അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് ചാ​ടി​യാ​ണ് കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ​വെ​ച്ചാണ് കുട്ടി മ​രി​ച്ച​ത്.

സ​ഹ​പാ​ഠി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് കു​ട്ടി പ​രാ​തി ന​ൽ​കി​യി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ൺ ചെ​യ്യാ​നെ​ന്ന പേ​രി​ലാ​ണ് വി​ദ്യാ​ർ​ഥി മു​ക​ളി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​മ്മ നോ​ക്കി​നി​ൽ​ക്കെ താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.