തമിഴ്നാട്ടിൽ നിർണായക നീക്കം; എഐഡിഎംകെ വീണ്ടും എൻഡിഎയിൽ
Friday, April 11, 2025 5:27 PM IST
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക നീക്കം. എഐഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിലെത്തി.
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെ എൻഡിഎ സഖ്യത്തിൽ മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എഐഡിഎംകെ വീണ്ടും എൻഡിഎയിൽ എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവ് ഇ. പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.