കർണാടകയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
Friday, April 11, 2025 9:24 AM IST
ബംഗളൂരു: കർണാടകയിലെ ബെല്ലാരി ജില്ലയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. സിഡിഗിനമോള ഗ്രാമത്തിലാണ് അപകടം നടന്നത്.
രാജേഷ് (11), ശിവശങ്കർ (12) എന്നിവരാണ് ഫാമിലെ കുളത്തിൽ മുങ്ങി മരിച്ചത്. ക്രിക്കറ്റ് കളിച്ചതിന് ശേഷം കുട്ടികൾ നീന്താൻ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പരമദേവനഹള്ളി (പിഡി വില്ലേജ്) പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.