സിപിഐ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ല: ബിനോയ് വിശ്വം
Thursday, April 10, 2025 10:36 PM IST
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്.
പേരുകൾ നിർദ്ദേശിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. കെ.ഇ.ഇസ്മായിലിന്റെ സസ്പെൻഷന് കൗൺസിൽ അംഗീകാരം നൽകി.
അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങൾ യോഗത്തിൽ വിമർശിച്ചു. മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു.