കേരള സർവകലാശാലയിൽ വൻ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ
Thursday, April 10, 2025 7:03 PM IST
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം. സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്യു പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിനെ തുടർന്ന് നടത്തിയ വിജയാഹ്ലാദത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളിലേയും പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. സംഘർഷത്തെ തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. എംഎൽഎ ഹോസ്റ്റലിന് മുന്നിലേക്കും സംഘർഷം വ്യാപിച്ചു.